നിര്‍മ്മാണ പ്രക്രിയ

 

ലോകത്ത് ഇന്ന് നിലവിലുള്ള ആധുനിക ജര്‍മ്മന്‍ സാങ്കേതിക വിദ്യയായ ഡ്രൈ പ്രോസസ്സ് മുഖേനയാണ് എം.സി.എല്‍ സിമന്‍റ് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ പ്രകൃതി ലവണങ്ങളായ ചുണ്ണാമ്പു കല്ലും ചെങ്കല്ലുമാണ് സിമന്‍റ് നിര്‍മ്മാണത്തിനു വേണ്ട പ്രധാന അസംസ്‌കൃത വസ്തുക്കള്‍ . സിമന്‍റിലെ പ്രധാന ഘടകങ്ങളായ ലൈം, സിലിക്ക, അലുമിന, അയേണ്‍ ഓക്‌സൈഡ് എന്നിവ ഈ അസംസ്‌കൃത വസ്തുക്കള്‍ പ്രധാനം ചെയ്യുന്നു. നിര്‍മ്മാണ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും ഒരു കേന്ദ്രീകൃത നിയന്ത്രണ മുറിയില്‍ നിന്നും കമ്പ്യൂട്ടര്‍ മുഖേന നിയന്ത്രിക്കുകയും എല്ലാ ഘട്ടങ്ങളിലും ശക്തമായ ഗുണനിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഗുണനിയന്ത്രണം അപ്പപ്പോള്‍ ഉറപ്പുവരുത്തുന്നതിന് ഈയിടെയായി ഒരു എക്‌സ് റേ അനലൈസര്‍ സ്ഥാപിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബാഗ് ഹൗസ് സ്ഥാപിച്ചിട്ടുണ്ട്. ഉല്‍പാദന പ്രക്രിയയ്ക്ക് പ്രധാനമായി മൂന്ന് ഘട്ടങ്ങളുണ്ട്‌

 

റോ മീല്‍

 

PRODUCT

 

നിയില്‍ നിന്നും ലഭിക്കുന്ന ചുണ്ണമ്പുകല്ല് ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന മെച്ചപ്പെട്ട ഗുണനിലവാരമുള്ള ചുണ്ണാമ്പുകല്ല് ചേര്‍ത്ത് സംപുഷ്ടമാക്കുന്നു. സാധാരണയായി അസംസ്‌കൃത മിശ്രിതം 95 ശതമാനം ചുണ്ണാമ്പുകല്ലും 5 ശതമാനം ചെങ്കല്ലും അടങ്ങിയതാണ്. 20-25 മില്ലീമീറ്റര്‍ വലിപ്പമുള്ള ഈ മിശ്രിതം ഒരു ബാള്‍ മില്ലില്‍ ഈര്‍പ്പമില്ലാതെ നേര്‍ത്ത പൊടിയാക്കുന്നു. റോ മീല്‍ എന്ന ഈ ഉല്‍പന്നം നല്ലപോലെ മിശ്രണം ചെയ്ത് വലിയ സംഭരണിയില്‍ സൂക്ഷിക്കുന്നു.

 

ക്ലിങ്കര്‍

 

PRODUCT

 

നീളം 65 മീറ്ററും വ്യാസം 4.2 മീറ്ററും ഉള്ള സിലിണ്ടര്‍ ആകൃതിയിലുള്ള റോട്ടറി കിലനിലാണ് ക്ലിങ്കര്‍ ഉല്‍പാദിപ്പിക്കുന്നത്. കിലന്‍ 3 ഡിഗി ചരിവില്‍ മിനുട്ടില്‍ 2 മുതല്‍ 2.2 പ്രാവശ്യം കറങ്ങുന്ന വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. സംഭരണിയില്‍ സൂക്ഷിച്ചിരിക്കുന്ന റോ മീല്‍ നാല് തലങ്ങളുള്ള മള്‍ട്ടി സൈക്ലോണ്‍ പ്രീ ഹീറ്ററിലൂടെ ബെല്‍ട്ട് ബക്കറ്റ് മുഖേന കിലിനില്‍ എത്തിക്കുന്നു. കോള്‍ മില്ലില്‍ പൊടിച്ച കല്‍ക്കരി ഉപയോഗിച്ച് കിലിനിലെ ഊഷ്മാവ് 1450 ഡിഗ്രി സെന്‍റി ഗ്രേഡായി നിലനിര്‍ത്തുന്നു. കിലിനിലെ ഉറപ്പുള്ള ഉല്‍പന്നത്തെ ക്ലിങ്കര്‍ എന്നു വിളിക്കുന്നു. ഇത് കൂളറില്‍ തണുപ്പിച്ച് കിങ്കര്‍ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നു.

 

സിമന്‍റ്

 

PRODUCT

 

ക്ലിങ്കര്‍ 3-5 ശതമാനം ജിപ്‌സവും ചേര്‍ത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ബാള്‍ മില്ലില്‍ നന്നായി പൊടിച്ച് സിമന്‍റാക്കുന്നു. ജിപ്‌സം ചേര്‍ക്കുന്നത് സിമന്‍റ് കട്ടിയാകാന്‍ സഹായിക്കുന്നു. ക്ലിങ്കറിന്‍റെ കൂടെ ജിപ്‌സം മാത്രം ചേര്‍ത്ത് പൊടിക്കുമ്പോള്‍ ഓര്‍ഡിനറി പോര്‍ട്ട് ലാന്‍റ് സിമന്‍റും (OPC), ഫൈ ആഷ്/ സ്ലാഗ്, ജിപ്‌സം എന്നിവ ചേര്‍ത്ത് പൊടിക്കുമ്പോള്‍ പോര്‍ട്ട് ലാന്‍റ് പൊസൊലാന സിമന്‍റും (PPC)/ പോര്‍ട്ട് ലാന്‍റ് സ്ലാഗ് സിമന്‍റും (PSC) ഉണ്ടാവുന്നു. സിമന്‍റ് വലിയ സംഭരണിയില്‍ സൂക്ഷിച്ച് ആവശ്യാനുസരണം 50 കിലോയുടെ ചാക്കുകളില്‍ നിറച്ച് വിതരണം ചെയ്യുന്നു.

 

 

 

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP