ഉല്പന്നശ്രേണി

 

PRODUCT

മലബാര്‍ സൂപ്പര്‍

 

തു നിലയിലും അത്യപൂര്‍വമായ ഒരു ഉല്‍പന്നമാണിത്: ഉന്നതബലം, ശ്രേഷ്ഠമായ പ്രവര്‍ത്തനക്ഷമത. ഈടും കാലത്തെ വെല്ലുന്ന ഉറപ്പും ഈ ഉല്‍പന്നത്തിന്‍റെ പ്രത്യേകളാണ്.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍സിന്‍റെ പരിശോധനകള്‍ മലബാര്‍ സൂപ്പറിന് തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം നേടിക്കൊടുത്തു. അധികബലം വളരെ വേഗം കട്ടിയാവുന്നതിനും നല്ല ഫിനിഷിംഗിനും സഹായിക്കുന്നു. സാധാരണ 43 ഗ്രേഡ് സിമന്‍റിനെ അപേക്ഷിച്ച് മലബാര്‍ സൂപ്പര്‍ വളരെയധികം ബലം ഉള്ളതാണ്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം 28 ദിവസം കൊണ്ട് ഉണ്ടാകേണ്ട ബലം ഇത് വെറും 7 ദിവസം കൊണ്ട് ആര്‍ജിക്കുന്നു.

അതുമാത്രമല്ല, 28 ദിവസം കൊണ്ട് ആര്‍ജ്ജിക്കുന്ന ബലം ഇന്ത്യന്‍ സ്റ്റാന്‍ഡെര്‍ഡ് അനുസരിച്ച് വേണ്ടതിലും 50 ശതമാനത്തിലധികമാണ്. കമ്പ്യൂട്ടറിനാല്‍ നിയന്ത്രിക്കുന്ന ഉല്‍പാദന പ്രക്രിയമൂലം സാദ്ധ്യമാവുന്ന വളരെ നേര്‍ത്തകണങ്ങളാണ് സൂപ്പറിന്‍റെ മെച്ചപ്പെട്ട ബലത്തിനാധാരം.

സാങ്കേതിക വിവരണം

 PRODUCT

 

മലബാര്‍ ക്ലാസ്സിക്‌ 

 

ളരെ മികവുറ്റതാണ് ഫ്‌ളൈ ആഷ് അടിസ്ഥാനപ്പെടുത്തിയുള്ള പൊസൊലാന സിമന്‍റ് വിഭാഗത്തില്‍ വരുന്നതാണ് മലബാര്‍ ക്ലാസ്സിക്.

തുടക്കത്തില്‍ സാവധാനം കട്ടിയായി തുടങ്ങുകയും നേരത്തെ പൂര്‍ണ്ണമായും കട്ടിയാവുകയും ചെയ്യുന്നതിനാല്‍ സാവധാനം പണിചെയ്യാനും നിരീക്ഷണ സമയം കുറക്കുകയും ചെയ്യുന്നു. ചൂട് പ്രതിരോധിക്കാനുള്ള മലബാര്‍ ക്ലാസ്സിക്കിനുള്ള പ്രത്യേക ഗുണം ഇത് ഉപയോഗിച്ചുള്ള ജോലികള്‍ സുഗമമാക്കുകയും, ഈടും ഉറപ്പും വിശ്വസനീയതയും പ്രദാനം ചെയ്യുന്നു.

ഈ സിമന്‍റ് വളരെ നേര്‍മയുള്ള പൊടിയായതുകൊണ്ട് ചുമരും മേല്‍ക്കൂരയുമൊക്കെ തേയ്ക്കുമ്പോള്‍ കൂടുതല്‍ സ്ഥലത്ത് നല്ല മിനുസമായി തേയ്ക്കാന്‍ സാധിക്കുന്നു. ഇതുമൂലം പെയിന്‍റിന്‍റെ ഉപയോഗം കുറയ്ക്കാന്‍ കഴിയും.

സാങ്കേതിക വിവരണം
 

 

PRODUCT

 

മലബാര്‍ ഐശ്വര്യ 

 

ഉല്‍പന്നം പല വിധത്തിലും ആദായം നല്‍കുന്ന ഒന്നാണ്. സള്‍ഫേറ്റിന്‍റെ ആക്രമണത്തെ ചെറുത്ത് നിങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ദീര്‍ഘകാലം നിലനില്‍ക്കാന്‍ പ്രാപ്തി നല്‍കുന്നു. ഐശ്വര്യ കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണം നല്‍കുന്നു.

നനയുമ്പോള്‍ മറ്റു സിമന്‍റുകളെ അപേക്ഷിച്ച് കുറച്ച് ചൂട് മാത്രം പുറത്ത് വിടുന്നത് കൊണ്ട് വിള്ളലുകള്‍ ഉണ്ടാവുന്നത് തടയുന്നു. മണ്ണിലും വെള്ളത്തിലും അധികമായി ലോഹത്തിന്‍റെയും, സള്‍ഫേറ്റിന്‍റെയും, അലുമിനയുടേയും മറ്റും അംശം കലര്‍ന്നിരിക്കുന്ന സ്ഥലങ്ങളില്‍ ഈ സിമന്‍റ് വളരെ യോജിച്ചതാണ്.

നല്ല ഗുണനിലവാരമുള്ള സിമന്‍റ് ഉല്‍പാദിപ്പിക്കാനായി മെച്ചപ്പെട്ട സ്ലാഗാണ് അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നത്‌.

സാങ്കേതിക വിവരണം 

 

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP