വിജയഗാഥ

 

ലബാര്‍   സിമന്‍റ്സില്‍  ഉല്പന്നത്തിന്‍റെ  ഗുണനിലവാരം  ഉറപ്പാക്കുക  എന്നത്  എല്ലാവരുടെയും  ജാഗ്രത്തായ  പ്രവര്‍ത്തനവും  ഉത്തരവാദിത്വവുമാണ്.

കേരളത്തിലെ  പൊതുമേഖയില്‍  മികവുറ്റ  കീഴ്വഴക്കം  രൂപീകരിയ്ക്കുന്നതില്‍  ഞങ്ങള്‍  സര്‍വ്വസജ്ജരാണ്.  1994 ല്‍  മലബാര്‍ സൂപ്പര്‍,  മലബാര്‍ ക്ലാസിക്  എന്നീ  രണ്ട്  മികച്ച  ഉല്പന്നങ്ങ‍ള്‍  ഇറക്കിയത്  കമ്പനിയുടെ  വിപണി  സാന്നിദ്ധ്യത്തിന്  ഒരു  ഉത്തേജനമായി.

1999 ല്‍  മലബാര്‍  ഐശ്വര്യ  എന്ന  മറ്റൊരു  ഉല്പന്നം  വിപണിയിലിറക്കിയത്  തീരദേശത്തെ  വര്‍ദ്ധിച്ചു  വരുന്ന  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്  തുണയേകാനായിരുന്നു.

1995 മുതല്‍  നടപ്പാക്കിയ  പ്ലാന്‍റിലെ  നിരവധിയായ  മാറ്റങ്ങളിലൂടെ  കമ്പനിയിലെ  ഉല്പാദനവും  ഉല്പാദനക്ഷമതയും  മെച്ചപ്പെടുത്താനായി. 2.5 MW  ക്ഷമതയുള്ള  ഒരു  വൈദ്യുത  നിലയം  1998 ല്‍  കമ്മീഷന്‍  ചെയ്തതിലൂടെ  വാളയാറിലെ  പ്ലാന്‍റിന്‍റെ  ഊര്‍ജ്ജാവശ്യത്തിന്‍റെ  25 %  ലഭ്യമാക്കാനായി.

കമ്പനിയുടെ  വിപുലീകരണ  പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി  2003 ല്‍  ആലപ്പുഴ  ജില്ലയിലെ  ചേര്‍ത്തലയില്‍  പ്രതിദിനം  600 ടണ്‍  ഉല്പാദനക്ഷമതയുള്ള  ഒരു  സിമന്‍റ്  ഗ്രൈന്‍റിംഗ്  യൂണിറ്റ്  പ്രവര്‍ത്തനം  തുടങ്ങി.

ബെല്‍റ്റ്  ബക്കറ്റ്  എലിവേറ്റര്‍,  കിലിന്‍  അതിയന്ത്രവല്കരണം,  സിമന്‍റ്  മില്ലിനകത്തെ  രൂപമാറ്റം  എന്നിവ  ഇത്തരത്തിലുള്ള  ഏതാനും  പ്രവര്‍ത്തനങ്ങളാണ്.

കമ്പനി,  അത്  ഉല്പാദിപ്പിയ്ക്കുന്ന  സിമന്‍റ്  കേരളത്തിന്‍റെ  സിമന്‍റ്  ആവശ്യത്തിന്‍റെ  8 %  മാത്രമാണ്  എങ്കിലും  സംസ്ഥാനത്തിന്‍റെ  വികസനാവശ്യത്തിന്  ഉതകും  വിധത്തില്‍  മികച്ച  ഗുണനിലവാരത്തിലുള്ള  ഉല്പന്നം  പൊതു  മണ്ഡലത്തില്‍  എത്തിയ്ക്കുക  എന്ന  തരത്തില്‍,  ഉചിതമായ  വിപണി  ഇടപെടലിന്  സദാ  പ്രതിജ്ഞാബദ്ധമാണ്.

ഉത്തരവാദിത്വമുള്ള  ഒരു  പൊതുമേഖലാ  സ്ഥാപനമെന്ന  നിലയ്ക്ക്,  പരിസ്ഥിതി  മലിനപ്പെടാതെ  നോക്കുന്നതില്‍  മലബാര്‍  സിമന്‍റ്സ്  എല്ലാ  പരിശ്രമങ്ങളും  നടത്തുന്നുണ്ട്.  അക്കാരണത്താല്‍  എല്ലാ  മലിനീകരണ  നിയന്ത്രണ  സംവിധാനങ്ങളും  കാലാനുസൃതമായി  പുതുക്കാനും  അങ്ങനെ  മലിനീകരണ  തോത്  നിയാമക  പരിധിയിലും  താഴെ  ആണെന്ന്  ഉറപ്പാക്കുന്നതിനും  ജാഗ്രത്തായ  നടപടികള്‍  എടുക്കുന്നുണ്ട്..

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP