ഭാവി രൂപരേഖ
കമ്പനി വിപുലീകരണത്തിന്റെ പാതയിലാണ് . ഇപ്പോഴുള്ള വിപണി വിഹിതം 25 % എങ്കിലുമായി ഉയർത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യം.
വിപുലീകരണ/ വൈവിദ്ധ്യവത്കരണ നിര്‍ദ്ദേശങ്ങളിൽ നിലവിലുള്ള വാളയാർ പ്ലാൻറിന്റെ ഉത്പാദനക്ഷമത പ്രതിവർഷം 0.66 ദശലക്ഷം ടണ്ണിൽ നിന്ന് 0.80 ദശലലക്ഷമാക്കുക, ഒരു ദശലക്ഷം റണ്ണിന്റെ പുതിയ ഗ്രൈൻറിംഗ് മിൽ സ്ഥാപിയ്ക്കുക, കൽക്കരിയ്ക്ക് പകരം പെറ്റ് കോക് ഉപയോഗിയ്ക്കുക, കേരളത്തിലങ്ങോളമിങ്ങോളം റെഡി മിക്സ് പ്ലാൻറുകൾ നിർമ്മിയ്ക്കുക, കൊച്ചി പോർട്ടിലെ ഹബ്ബ് പ്രവർത്തനക്ഷമാക്കുക തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്നു.
ISO 9001:2015 ഉം ISO 14001:2015 ഉം അടിസ്ഥാനമാക്കിയുള്ള സംയോജിത മാനേജുമെന്റ് സംവിധാനത്തിലാണ് കമ്പനി പ്രവര്‍ത്തിയ്ക്കുന്നത്.