കേരളത്തിന്‍റെ ദീര്‍ഘകാലത്തെ വികസന സ്വപ്നങ്ങള്‍ക്ക് ഒരു കുതിച്ചുചാട്ടം ഉണ്ടായ ദിവസമായിരുന്നു, സംസ്ഥാനത്തെ ആദ്യത്തെ ഗ്രെ സിമന്‍റ് കമ്പനിയായ മലബാര്‍ സിമന്‍റ്സ് 1978 ഏപ്രില്‍ മാസത്തില്‍ രൂപീകൃതമായപ്പോള്‍.
1970കളില്‍ സംസ്ഥാനത്തിന് ആവശ്യമായ സിമന്‍റ് പുറം നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യണം എന്ന സ്ഥിതിയായിരുന്നു, വാസ്തവത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു സിമന്‍റ് കമ്പനി രൂപീകരിയ്ക്കാന്‍ പ്രേരകമായത്.
1978 ല്‍ രൂപീകൃതമായ കമ്പനിയുടെ മൂലധന നിക്ഷേപം 68.01 കോടി രൂപയാണ്. അക്കാലത്ത് കേരളം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ അതിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സിമന്‍റിന്‍റെ ദൗര്‍ല്ലഭ്യം നേരിടുകയായിരുന്നു. നിയന്ത്രിത ഉല്പന്നമായ സിമന്‍റിന് മറ്റു സംസ്ഥാനങ്ങളെയൊ അന്യ ദേശങ്ങളെയൊ ആശ്രയിയ്ക്കേണ്ടിയിരുന്നു. 1961-62 കാലത്തുതന്നെ വാളയാറിലെ സംരക്ഷിത വനത്തില്‍ സിമന്‍റ് ഉല്പാദനത്തിനാവശ്യമായ ചുണ്ണാമ്പുകല്ലിന്‍റെ ശേഖരം ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു; മിനറല്‍ എക്സ് പ്ലൊറേഷന്‍ കോര്‍പ്പറേഷന്‍റെ തുടര്‍ പഠനത്തില്‍ ഇക്കാര്യം സ്ഥിരീകരിയ്ക്കുകയുണ്ടായി. ഈ ഒരു പരിപ്രേക്ഷ്യത്തിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സിമന്‍റ് പ്ലാന്‍റ് സ്ഥാപിയ്ക്കാനുള്ള ആശയത്തിന് പ്രാമുഖ്യം കിട്ടുന്നത്.
1984 ഫെബ്രുവരി 2ന് പ്ലാന്‍റ് കമ്മീഷന്‍ ചെയ്തു. ആദ്യ വ്യാവസായിക ഉല്പാദനം അക്കൊല്ലം ഏപ്രില്‍ 30ന് ആരംഭിച്ചു.
വാളയാറിലെ പ്ലാന്‍റിന് 6.6 ലക്ഷം ടണ്‍ വാര്‍ഷിക ഉല്പാദനക്ഷമതയുണ്ട്. കമ്പനി വിപുലീകരണത്തിന്‍റെ ഭാഗമായി 2003 ആഗസ്റ്റില്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ ഉല്പാദനക്ഷമതയുള്ള ഒരു ഗ്രൈന്‍റിംഗ് യൂണിറ്റ് പ്രവര്‍ത്തമാരംഭിച്ചു. കമ്പനി മൂന്നുതരം സിമന്‍റ് ഉല്പാദിപ്പിയ്ക്കുന്നുണ്ട്.
പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലബാര്‍ സിമന്‍റ്സ്. ഈര്‍പ്പം തട്ടി ബലക്ഷയം ബാധിയ്ക്കാത്ത തരത്തില്‍ 12 മണിക്കൂറിനകം കേരളത്തിലെവിടെയും സിമന്‍റ് എത്തിയ്ക്കാന്‍ സാധിയ്ക്കുന്നതിലൂടെ കമ്പനി സംസ്ഥാനത്തിന്‍റെ വികസനത്തില്‍ പ്രധാനമായ പങ്കുവഹിയ്ക്കുന്നു.
1978 ല്‍ രൂപീകൃതമായ കമ്പനിയുടെ മൂലധന നിക്ഷേപം 68.01 കോടി രൂപയാണ്. അക്കാലത്ത് കേരളം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ അതിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സിമന്‍റിന്‍റെ ദൗര്‍ല്ലഭ്യം നേരിടുകയായിരുന്നു. നിയന്ത്രിത ഉല്പന്നമായ സിമന്‍റിന് മറ്റു സംസ്ഥാനങ്ങളെയൊ അന്യ ദേശങ്ങളെയൊ
മലബാര്‍ സിമന്‍റ്സില്‍ ഉല്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് എല്ലാവരുടെയും ജാഗ്രത്തായ പ്രവര്‍ത്തനവും ഉത്തരവാദിത്വവുമാണ്. കേരളത്തിലെ പൊതുമേഖയില്‍ മികവുറ്റ കീഴ്വഴക്കം രൂപീകരിയ്ക്കുന്നതില്‍ ഞങ്ങള്‍ സര്‍വ്വസജ്ജരാണ്. 1994 ല്‍ മലബാര്‍ സൂപ്പര്‍, മലബാര്‍
കമ്പനി വിപുലീകരണത്തിന്‍റെ പാതയിലാണ് . ഇപ്പോഴുള്ള വിപണി വിഹിതം 25 % എങ്കിലുമായി ഉയർത്തുക എന്നതാണ് ആത്യന്തികമായ ലക്‌ഷ്യം.
വിപുലീകരണ/വൈവിദ്ധ്യവത്കരണ നിര്‍ദ്ദേശങ്ങളിൽ നിലവിലുള്ള വാളയാർ പ്ലാൻറിന്‍റെ ഉത്പാദനക്ഷമത പ്രതിവർഷം 0.66 ദശലക്ഷം ടണ്ണിൽ നിന്ന് 0.80 ദശലക്ഷമാക്കുക, ഒരു ദശലക്ഷം റണ്ണിന്‍റെ പുതിയ ഗ്രൈന്‍റിംഗ് മിൽ സ്ഥാപിയ്ക്കുക, കൽക്കരിയ്ക്ക് പകരം പെറ്റ് കോക് ഉപയോഗിയ്ക്കുക, കേരളത്തില്‍ അങ്ങോളമിങ്ങോളം റെഡി മിക്സ് പ്ലാന്‍റുകൾ നിർമ്മിയ്ക്കുക, കൊച്ചി പോർട്ടിലെ ഹബ്ബ് പ്രവർത്തനക്ഷമാക്കുക തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്നു.
മികച്ച നിലവാരമുള്ള സിമന്‍റ് നിര്‍മ്മിയ്ക്കുകയും അത് താങ്ങാവുന്ന വിലയ്ക്ക് കേരള ജനതയ്ക്ക് വില്ക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക ഉന്നതിയില്‍ പ്രധാനമായ പങ്ക് വഹിയ്ക്കുക എന്നതാണ് മലബാര്‍ സിമന്‍റ്സിന്‍റെ ഉദ്ദേശ്യം.
ലോകത്ത് ഇന്ന് നിലവിലുള്ള ആധുനിക ജര്‍മ്മന്‍ സാങ്കേതിക വിദ്യയായ ഡ്രൈ പ്രോസസ്സ് മുഖേനയാണ് എം.സി.എല്‍ സിമന്‍റ് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ പ്രകൃതി ലവണങ്ങളായ ചുണ്ണാമ്പു കല്ലും ചെങ്കല്ലുമാണ് സിമന്‍റ് നിര്‍മ്മാണത്തിനു വേണ്ട പ്രധാന അസംസ്‌കൃത വസ്തുക്കള്‍. സിമന്‍റിലെ പ്രധാന ഘടകങ്ങളായ ലൈം, സിലിക്ക, അലുമിന, അയേണ്‍ ഓക്‌സൈഡ് എന്നിവ ഈ അസംസ്‌കൃത വസ്തുക്കള്‍ പ്രധാനം ചെയ്യുന്നു. നിര്‍മ്മാണ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും ഒരു കേന്ദ്രീകൃത നിയന്ത്രണ മുറിയില്‍ നിന്നും കമ്പ്യൂട്ടര്‍ മുഖേന നിയന്ത്രിക്കുകയും എല്ലാ ഘട്ടങ്ങളിലും ശക്തമായ ഗുണനിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഗുണനിയന്ത്രണം അപ്പപ്പോള്‍ ഉറപ്പുവരുത്തുന്നതിന് ഈയിടെയായി ഒരു എക്‌സ് റേ അനലൈസര്‍ സ്ഥാപിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബാഗ് ഹൗസ് സ്ഥാപിച്ചിട്ടുണ്ട്. ഉല്‍പാദന പ്രക്രിയയ്ക്ക് പ്രധാനമായി മൂന്ന് ഘട്ടങ്ങളുണ്ട്
സ്വന്തം ഖനിയില്‍ നിന്നും ലഭിക്കുന്ന ചുണ്ണമ്പുകല്ല് ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നു വാങ്ങുന്ന മെച്ചപ്പെട്ട ചുണ്ണാമ്പുകല്ല് ചേര്‍ത്ത് സംപുഷ്ടമാക്കുന്നു. സാധാരണയായി അസംസ്‌കൃത മിശ്രിതം 95 ശതമാനം ചുണ്ണാമ്പുകല്ലും 5 ശതമാനം ചെങ്കല്ലും അടങ്ങിയതാണ്. 20-25 എം.എം വലിപ്പമുള്ള ഈ മിശ്രിതം ഒരു ബാള്‍ മില്ലില്‍ ഈര്‍പ്പമില്ലാതെ നേര്‍ത്ത പൊടിയാക്കുന്നു. റോ മീല്‍ എന്ന ഈ ഉല്‍പന്നം നല്ലപോലെ മിശ്രണം ചെയ്ത് വലിയ സംഭരണിയില്‍ സൂക്ഷിക്കുന്നു.
65 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവുമുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള റോട്ടറി കിലനിലാണ് ക്ലിങ്കര്‍ ഉല്‍പാദിപ്പിക്കുന്നത്. കിലന്‍ 3 ഡിഗി ചരിവില്‍ മിനുട്ടില്‍ 2 മുതല്‍ 2.2 പ്രാവശ്യം കറങ്ങുന്ന വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. സംഭരണിയില്‍ സൂക്ഷിച്ചിരിക്കുന്ന റോ മീല്‍ നാല് തലങ്ങളുള്ള മള്‍ട്ടി സൈക്ലോണ്‍ പ്രീ ഹീറ്ററിലൂടെ ബെല്‍ട്ട് ബക്കറ്റ് മുഖേന കിലിനില്‍ എത്തിക്കുന്നു. കോള്‍ മില്ലില്‍ പൊടിച്ച കല്‍ക്കരി ഉപയോഗിച്ച് കിലിനിലെ ഊഷ്മാവ് 1450 ഡിഗ്രി സെന്‍റി ഗ്രേഡായി നിലനിര്‍ത്തുന്നു. കിലിനിലെ ഉറപ്പുള്ള ഉല്‍പന്നത്തെ ക്ലിങ്കര്‍ എന്നു വിളിക്കുന്നു. ഇത് കൂളറില്‍ തണുപ്പിച്ച് കിങ്കര്‍ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നു.
ക്ലിങ്കര്‍ 3-5 ശതമാനം ജിപ്‌സവും ചേര്‍ത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ബാള്‍ മില്ലില്‍ നന്നായി പൊടിച്ച് സിമന്‍റാക്കുന്നു. ജിപ്‌സം ചേര്‍ക്കുന്നത് സിമന്‍റ് കട്ടിയാകാന്‍ സഹായിക്കുന്നു. ക്ലിങ്കറിന്‍റെ കൂടെ ജിപ്‌സം മാത്രം ചേര്‍ത്ത് പൊടിക്കുമ്പോള്‍ ഓര്‍ഡിനറി പോര്‍ട്ട് ലാന്‍റ് സിമന്‍റും (OPC), ഫൈ ആഷ്/ സ്ലാഗ്, ജിപ്‌സം എന്നിവ ചേര്‍ത്ത് പൊടിക്കുമ്പോള്‍ പോര്‍ട്ട് ലാന്‍റ് പൊസൊലാന സിമന്‍റും (PPC)/ പോര്‍ട്ട് ലാന്‍റ് സ്ലാഗ് സിമന്‍റും (PSC) ഉണ്ടാവുന്നു. സിമന്‍റ് വലിയ സംഭരണിയില്‍ സൂക്ഷിച്ച് ആവശ്യാനുസരണം 50 കിലോയുടെ ചാക്കുകളില്‍ നിറച്ച് വിതരണം ചെയ്യുന്നു.
മലബാര്‍ സിമന്‍റ്സ് രാജ്യത്ത് നിലവിലുള്ള നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍സ് നിഷ്‌കര്‍ഷിക്കുന്നതിലധികം ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി കമ്പനിയ്ക്ക് മലബാര്‍ സൂപ്പര്‍, മലബാര്‍ ക്ലാസ്സിക് മലബാര്‍ ഐശ്വര്യ എന്നീ മൂന്ന് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ ഉണ്ട്.
ഏതു നിലയിലും അത്യപൂര്‍വമായ ഒരു ഉല്‍പന്നമാണിത്. ഉന്നത ബലം, ശ്രേഷ്ഠമായ പ്രവര്‍ത്തന ക്ഷമത, ഈടും കാലത്തെ വെല്ലുന്ന ഉറപ്പും.
ഫ്‌ളൈ ആഷ് അടിസ്ഥാനപ്പെടുത്തിയുള്ള പൊസൊലാന സിമന്‍റ് വിഭാഗത്തില്‍ മലബാര്‍ ക്ലാസ്സിക് വളരെ മികവുറ്റതാണ്.
ഈ ഉല്‍പന്നം സള്‍ഫേറ്റിന്‍റെ ആക്രമണത്തെ ചെറുത്ത് നിങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ദീര്‍ഘകാലം നിലനില്‍ക്കാന്‍ പ്രാപ്തി നല്‍കുന്നു.
2010-11 ലെ പുതിയ റെക്കാര്‍ഡുകള്‍
വിജയഗാഥ തുടരുന്നു ....