1961-62 കാലഘട്ടത്തില്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വാളയാര്‍ നിക്ഷിപ്ത വനത്തില്‍ സിമന്റ് ഗ്രേഡ് ചുണ്ണമ്പുകല്ല് ശേഖരം കണ്ടെത്തി.   മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ കോര്‍പ്പറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് സംസ്ഥാനത്തെ ഏക പോര്‍ട്ട് ലാന്റ് സിമന്റ് നിര്‍മാതാവാണ്. 1978 ഏപ്രിലില്‍ കമ്പനി രൂപീകരിക്കുകയും 26 കോടി രൂപ സര്‍ക്കാര്‍ മുതല്‍ മുടക്കുള്‍പ്പടെ 68 കോടി രൂപ മുതല്‍ മുടക്കി 1984 ഏപ്രിലില്‍ സിമന്റ് ഉല്‍പാദനം ആരംഭിക്കുകയും ചെയ്തു. പ്രതിദിനം 1200 ടണ്‍ ഉല്‍പദനശേഷിയുള്ള വാളയാര്‍ പ്ലാന്റ് തുടര്‍ച്ചയായി എല്ലാ വര്‍ഷവും ലാഭം നേടിക്കൊണ്ടിരിക്കുന്നു.

സാങ്കേതിക വിദ്യയിലുണ്ടാവുന്ന പുരോഗതിയ്ക്കനുസരിച്ച് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുാ, മലിനീകരണം കുറയ്ക്കുന്നതിനും, ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതുമായി ഈ വ്യവസായ ശാലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. വ്യവസായ ശാലയുടെ സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

  • 10 മില്ല്യന്‍ ടണ്‍ ചുണ്ണാമ്പുകല്ല് ശേഖരം
  • മണിക്കൂറില്‍ 110 ടണ്‍ ഉല്‍പാദനശേഷിയുള്ള ആധുനിക ക്ലോസ്ഡ് സര്‍ക്യൂട്ട് സിമന്റ് മില്‍
  • ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ ഗുണനിയന്ത്രണ സംവിധാനം




Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP