ജീവനക്കാരുടെക്ഷേമം

 

തൊഴിലിടം സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതില്‍ മലബാര്‍ സിമന്‍റ്സ് പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനായി വിവിധ നടപടികളും, കര്‍മ്മ പരിപാടികളും കമ്പനി നടപ്പാക്കി വരുന്നു.

ജീവനക്കാരില്‍ ഈ വിഷയങ്ങളില്‍ ആവശ്യമായ ധാരണയുണ്ടാക്കാന്‍ കമ്പനിയിലെ ട്രെയിനിംഗ് വിഭാഗത്തിന്‍റെ സഹായത്തോടെ കമ്പനി നടപടികള്‍ കൈക്കൊള്ളുന്നു. എല്ലാ ജോലിയുടെയും അവിഭാജ്യ ഘടകമാണ് സുരക്ഷിതത്വം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ കൂട്ടായ പങ്കാളിത്തത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളുവെന്നാണ് ഞങ്ങളുടെ വിശ്വാസം. സുരക്ഷിതത്വം ഉറപ്പക്കുന്നതിന് കേന്ദ്ര സുരക്ഷിതത്വ കമ്മിറ്റിയും ഡിപ്പാര്‍ട്ട്മെന്‍റ് തല സബ് കമ്മിറ്റികളും രൂപീകരിച്ച് അവയുടെ പ്രവര്‍ത്തനത്തിലൂടെ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. തൊഴില്‍ സ്ഥലം വൃത്തിയും വെടിപ്പുമുള്ളതായി പരിപാലിക്കുന്നതിന് 5S കമ്പനിയില്‍ പിന്തുടരുന്നു, കമ്പനിയുടെ ചുറ്റുപാടുമുള്ള പച്ചപ്പ് നിലനിര്‍ത്തുന്നതിന് മരങ്ങള്‍ നട്ട്പിടിപ്പിച്ച് പരിപാലിച്ചു വരുന്നു.

റോ മില്‍, കിലിന്‍, കൂളര്‍, സിമന്‍റ് മില്‍ എന്നിവിടങ്ങളില്‍ ആധുനിക മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന രീതിയിലുള്ള ഖനന സാങ്കേതിക വിദ്യയാണ് കമ്പനിയുടെ ഖനിയില്‍ നടപ്പാക്കിയിട്ടുള്ളത്.

പരിശോധനകളും പ്രവര്‍ത്തനം വിലയിരുത്തലും ഒരോ ഘട്ടത്തിലുമുള്ള പ്രവര്‍ത്തനക്ഷമത കണക്കാക്കുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

സമീപ പ്രദേശത്തുള്ള കമ്പനികളേയും മറ്റു പൊതുമേലാസ്ഥാപനങ്ങളേയും താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ സിമന്‍റ്സ് വളരെയധികം തൊഴിലാളി ക്ഷേമപ്രവര്‍ത്തങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്:

കാന്‍റീന്‍
പ്ലാന്‍റിലും, മൈന്‍സിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കാന്‍റീനില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുന്നു.

മെഡിക്കല്‍ സെന്‍ററും ആംബുലന്‍സും
കമ്പനി ടൗണ്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കിടക്കകള്‍ ഉള്ള മെഡിക്കല്‍ സെന്‍ററില്‍ ജീവനക്കാര്‍ക്കും, ആശ്രിതര്‍ക്കും പരിശോധനയും മരുന്നും സൗജന്യമാണ്. ഇവിടെ രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനം ലഭ്യമാണ്. അത്യാവശ്യഘട്ടങ്ങളില്‍ ജീവനക്കാരെ ആശുപത്രിയിലെത്തിയ്ക്കാന്‍ പ്ലാന്‍റിലും, മൈന്‍സിലും ഓരൊ ആംബുലന്‍സും ഉണ്ട്.

പാരിതോഷികങ്ങള്‍
മെച്ചപ്പെട്ട ലാഭം നേടുന്ന വര്‍ഷങ്ങളില്‍ ജീവനക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാറുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഓരോ ജീവനക്കാരനും ഈയിനത്തില്‍ 4 ഗ്രം സ്വര്‍ണ്ണം നല്‍കുകയുണ്ടായി. സര്‍വ്വിസില്‍ നിന്നു വിരമിക്കുന്ന ജീവനക്കാരന് 8 ഗ്രം സ്വര്‍ണ്ണം വീതം നല്‍കി വരുന്നു. 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് 10 ഗ്രം തങ്കം നല്‍കി അനുമോദിക്കുന്നു.

അഡ്വാന്‍സ്
ഓണത്തിനും സ്കൂള്‍ തുറക്കുന്ന സമയത്തും ജീവനക്കാര്‍ക്ക് പലിശയില്ലാത്ത അഡ്വാന്‍സ് നല്കുന്നു.

വെല്‍ഫെയര്‍ ഫണ്ട്
ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഒരു വെല്‍ഫെയര്‍ ഫണ്ട് രുപീകരിച്ചിട്ടുണ്ട്. മാനേജ്‌മെന്‍റും തൊഴിലാളികളുടെ പ്രതിനിധികളുമടങ്ങുന്ന കമ്മിറ്റിയ്ക്കാണിതിന്‍റെ ഭരണചുമതല. രോഗ ചികിത്സയ്ക്ക് പുറമെ, റിട്ടയര്‍മെന്‍റ്, മരണം എന്നീ അവസരങ്ങളിലും ഇതിന്‍റെ സേവനം ലഭ്യമാണ്. ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജീവനക്കാര്‍ക്ക് പുറമെ ആശ്രിതര്‍ക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കുന്നു.

മെഡിക്കല്‍ റിഇമ്പേര്‍സ്മെന്‍റ്
ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കാത്ത എല്ലാ ജീവനക്കാര്‍ക്കും ഒരു വര്‍ഷം ഒരു മാസത്തെ ശമ്പളം മെഡിക്കല്‍ റിഇമ്പേര്‍സ്മെന്‍റ് ആയി ലഭിക്കാന്‍ അര്‍ഹതയുണ്ട്.

മിതമായ നിരക്കില്‍ സിമന്‍റ്
10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാരന് 200 ചാക്ക് സിമന്‍റ് വരെ മിതമായ നിരക്കില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

യാത്രാ സൗകര്യം
ജോലിയ്ക്ക് വന്നുപോകുന്നതിന് പാലക്കാടിനും വാളയാറിനുമിടയ്ക്ക് സൗജന്യനിരക്കില്‍ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ വാളയാറിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ജീവനക്കാരുടെ മക്കള്‍ക്ക് സ്‌കൂളിലും, കോളേജിലും പോയിവരാന്‍ സൗജന്യമായി വാഹനസൗകര്യം നല്‍കുന്നുണ്ട്.

ആശ്രിത നിയമനം
സര്‍വ്വീസിലിരിക്കുമ്പോള്‍ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് കമ്പനിയില്‍ ജോലി നേടാനുള്ള ഒരു പദ്ധതി നിലവിലുണ്ട്.

താമസ സൗകര്യം
ഒറ്റയ്ക്കും കുടുംബസമേതവും ജീവനക്കാര്‍ക്ക് താമസിയ്ക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ള ടൗണ്‍ഷിപ്പ് കമ്പനിയ്ക്കുണ്ട്.

ജീവനക്കാരുടെ സഹകരണ സംഘം
കമ്പനിയുടെ സഹായത്തോടെ ജീവനക്കാരുടെ ഒരു സഹകരണസംഘം ടൗണ്‍ഷിപ്പില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജീവനക്കാര്‍ക്ക് കടമായി നിത്യോപയോഗസാധനങ്ങള്‍ വാങ്ങിയ്ക്കുവാന്‍ ഇവിടെ സൗകര്യമുണ്ട്.

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP